തിരുവനന്തപുരം: സംസ്ഥാനത്ത് എസ് എസ്എല്‍സി പരീക്ഷകള്‍ ഇന്ന് അവസാനിക്കും. 2961 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. റഗുലര്‍ വിഭാഗത്തില്‍ 4,26,999 വിദ്യാര്‍ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 408 വിദ്യാര്‍ഥികളും പരീക്ഷ എഴുതി. മെയ് മൂന്നിന് പ്രാക്ടിക്കല്‍ പരീക്ഷകള്‍ ആരംഭിക്കും.
മെയ് പത്ത് വരെയാണ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടക്കുക. ഇതിന് ശേഷം മേയ് 11 ന് മൂല്യനിര്‍ണ്ണയം ആരംഭിച്ച് അവസാനവാരത്തോടെ എസ്എസ് എല്‍സി ഫലപ്രഖ്യാപനം നടത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്.


