മുവാറ്റുപുഴ : പ്രതിസന്ധികളെ ധീരമായി നേരിടാനുള്ള ആത്മവിശ്വാസവും കരുത്തും വ്യദ്യാര്‍ത്ഥികള്‍ ആര്‍ജിക്കണമെന്ന് മാത്യൂ കുഴല്‍ നാടന്‍ എം എല്‍ എ പറഞ്ഞു.മുസ്ലിം ലീഗ് പായിപ്ര പതിനേഴാം വാര്‍ഡ് കമ്മിറ്റിയുടെയും , വാര്‍ഡ് മെമ്പര്‍ മുഹമ്മദ് ഷാഫിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തിയ പ്രതിഭാ സംഗമം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിഭ സംഗമങ്ങള്‍ വ്യദ്യാര്ത്ഥികള്ക്ക് തങ്ങളുടെ സ്വപ്നങ്ങള്‍ക്കു പിന്നാലെ സഞ്ചരിക്കാനുള്ള ശ്രമങ്ങള്‍ക്ക് നിറം പകരുമെന്നും കഠിനാധ്വാനവും വിജയം എളുപ്പത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ഡില്‍ നിന്നും മികച്ച വിജയം നേടിയ 50 വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. അവാര്‍ഡിനോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് ഫല വിക്ഷതൈകളും വിതരണം.നടത്തി ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റീന സജി, വി എം ബഷീര്‍,അഫ്സല് നെല്ലിമറ്റം, നൗഷാദ് എ എം , അലി ആറ്റംപുറം,ബഷീര്‍ മൂലയില്‍, സജി പായികട്ട്, മൊയ്തു പലകൊട്ടില്, സന്തോഷ്, റഫീസ് വെള്ളിരിപ്പില്‍, ശിഹാബ് ഷാഹുല്‍, ഷാഫി നൗഷാദ്, ഷൈജ മണി, ജസീന അലി എന്നിവര്‍ സംബന്ധിച്ചു


