മൂവാറ്റുപുഴ: കായനാട് ഗവ.എല്‍ പി സ്ക്കൂള് വാര്‍ഷികാഘോഷം നടത്തി.മാത്യു കുഴല്‍ നാടന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. സ്കൂളില്‍ പുതിയതായി നിര്‍മ്മിച്ച കുട്ടികളുടെ പാര്‍ക്ക്, പൂന്തോട്ടം, സ്റ്റേജ് എന്നിവയുടെ സമര്‍പ്പണവും നടത്തി. മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ പി ബേബി അധ്യക്ഷനായി. പ്രധാനാധ്യാപിക സോബിന മരിയം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ബിജു കുര്യാക്കോസ് യുകെജി വിദ്യാര്‍ത്ഥികളുടെ പാസ്സിങ് ഔട്ട് ചടങ്ങ് നിര്‍വ്വഹിച്ചു.
പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി പി ജോളി കുട്ടികള്‍ക്ക് സമ്മാന വിതരണം നടത്തി. എസ്എംസി ചെയര്മാന് ബാബു പോള്‍, പിടിഎ പ്രസിഡന്റ് കെ കെ ഭാസ്ക്കരന്‍, പൂര്‍വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് ജോയ് സ്കറിയ, മിനി റെജി, ഒ സി ഏലിയാസ്, ടി വൈ രാജന് എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് മാജിക് ഷോ, കുട്ടികളുടെ കലാപരിപാടികളുമുണ്ടായി.