ബാലസംഘം മുവാറ്റുപുഴ മുനിസിപ്പൽ സൗത്ത് വില്ലേജ് സമ്മേളനം എസ്തോസ് ഭവൻ ഹാളിൽ നടന്നു. ഏരിയാ കൺവീനർ സഖാവ് കെ കെ ചന്ദ്രൻ ഉദ് ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സാന്ദ്ര സുരേന്ദ്രൻ അധ്യക്ഷയായി. പാർവണ അനീഷ് സ്വാഗതവും അനീഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു.
വില്ലേജ് കമ്മിറ്റി ഭാരവാഹികളായി സാന്ദ്ര സുരേന്ദ്രൻ (പ്രസിഡന്റ് ), അജയ് ചന്ദ്രശേഖരൻ,(സെക്രട്ടറി), ജാസിൽ പി ജാഫർ (ട്രഷറർ),അനീഷ് ചന്ദ്രൻ (കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.

