മൂവാറ്റുപുഴ : മുളവൂര്‍ എം എസ് എം സ്കൂളില്‍ ലഹരിക്കെതിരെ അമ്മ പതിപ്പ് പുറത്തിറക്കി. ലഹരിക്കെതിരെ അമ്മമാര്‍ എഴുതിയ കഥ, കവിത,ലേഖനങ്ങള്‍ അടങ്ങിയ അമ്മ പതിപ്പിന്റെ പ്രകാശനം മാനേജര്‍ എം എം സീതി നിര്‍വഹിച്ചു. പ്രധാനധ്യപിക ഇ എം സല്‍മത്ത് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് പൊന്നിരിക്കാപറമ്പ് ജംഗ്ഷനിലേക്ക് ലഹരി വിരുദ്ധ റാലി നടത്തി. ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി സ്കൂളില്‍ നടന്ന പ്രസംഗ മത്സരത്തിന് അധ്യാപകരായ മുഹമ്മദ് കുട്ടി, ജാബി കാസിം എന്നിവര്‍ നേത്രത്വം നല്കി.

