പെരുമ്പാവൂര്‍: 35 മത് റവന്യൂ ജില്ല കേരള സ്കൂള്‍ കലോല്‍സവത്തിന്റെ പന്തല്‍ ചരിത്രമാകുന്നു. ഇത് വരെ നടന്ന ജില്ല കലോല്‍സവത്തില്‍ ഇത്രയും വലിയ പന്തല്‍ നിര്‍മ്മാണം നടത്തിയിട്ടില്ല. മുഖ്യവേദിയായ വേദിയായ വേദി 1 പന്തലും സ്റ്റേജും ഉള്‍പ്പെടെ 10000 സ്ക്വയര്‍ ഫീറ്റ് ആണ് കലോത്സവത്തിന്റെ പന്തലിന്റെ വിസ്തീര്‍ണം .
സംഘാടക സമിതി വര്‍ക്കിംഗ് ചെയര്മാന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്, ജനറല്‍ കണ്‍വീനര്‍ ഡി.ഡി.ഇ ഹണി അലക്സാണ്ടര്‍, മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി പി അവറാച്ചന്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അീബിക മുരളീധരന് എന്നിവരുടെ നേതൃത്വത്തില്‍ പന്തലിന്റെ അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്തി.
അധ്യാപക സംഘടനയായ എ.കെ.എസ്.റ്റി.യു ജില്ല പ്രസിഡണ്ട് പ്ലാസിഡ് കെ എല്‍ കണ്‍വീനറായ കമ്മിറ്റിക്കാണ് പന്തല്‍ & സ്റ്റേജ് കമ്മിറ്റിയുടെ ചുമതല.


