തീരുര്‍ :പോളിടെക്നിക് കോളേജ് പ്രവേശന നടപടികള്‍ പുരോഗമിക്കുമ്പോള്‍ എം എസ് എഫ് എസ്എസ് എം പോളി തീരുര്‍ യൂണിറ്റ് കമ്മറ്റി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സൗജന്യ രജിസ്ട്രേഷന് ആരംഭിച്ചു. മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി തുടങ്ങിയ ഹെല്‍പ്പ് ഡെസ്ക്ക് 8ആം ദിനം വിജയകരമായി പിന്നിട്ടിരിക്കുന്നു.
ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഒരുപാട് പേരാണ് ഇവിടെ വരുന്നത്. രജിസ്ട്രേഷന് അവസാനിക്കുന്ന ദിവസം വരെ ഹെല്പ് ഡെസ്ക് പ്രവര്‍ത്തിക്കുമെന്ന് യൂണിറ്റ് പ്രസിഡന്റ് മിസ്ഹബ് പറഞ്ഞു. യൂണിറ്റ് ജന. സെക്രട്ടറി മുഹമ്മദ് റസല്‍, ഷംനാദ് പള്ളിപ്പാട്ട് പ്രവര്‍ത്തക സമിതി അംഗങ്ങളായ അഷ്ഫാഖ്, നജ്മല്‍, അനസ്, ശാക്കിര്‍,ഹിഷാം തുടങ്ങിയവര്‍ നേതൃത്വം നല്കി



