പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പരീക്ഷ സെപ്റ്റംബറില്‍ നടത്തുമെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ച് പരീക്ഷ നടത്തുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. നേരത്തെ സിബിഎസ്ഇ പരീക്ഷകള്‍ റദ്ദാക്കിയിരുന്നു.
