പാലാ: ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിഷയത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ. മാണി. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നിലവിലെ സര്‍ക്കാര്‍ തീരുമാനം.
എന്നാൽ ഇപ്പോള്‍ ലഭിക്കുന്നവര്‍ക്ക് അവരുടെ വിഹിതത്തില്‍ മാറ്റമുണ്ടാകില്ല. സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും ജോസ് കെ. മാണി വ്യക്തമാക്കി.


