അച്ഛന്റെ കൈപിടിച്ച് അമ്മയുടെ ഓര്‍മ്മകളുറങ്ങുന്ന കലാലയമുറ്റത്തേക്ക് ഉദ്ഘാടകനായി ആ മകനെത്തി. ആ അമ്മയ്ക്ക് എന്നെന്നും ആനന്ദിയ്ക്കാം; ഗൃഹാതുരത ഉണര്‍ത്തുന്ന പഴയ വിദ്യാലയ തിരുമുറ്റത്ത് തന്റെ പ്രിയതമന് ബെന്നിച്ചായന് മുഖ്യാതിഥിയായി നിറഞ്ഞു നിന്നചടങ്ങില് പൊന്നോമന പുത്രന് ഏബിള്‍ നിറദീപം തെളിയിച്ച് ഉല്‍ഘാടകനായ ധന്യമായ ആ നിമിഷത്തെക്കുറിച്ചോര്‍ത്ത്.
മാതാവ് ജിനി പൂര്‍വ്വവിദ്യാര്‍ത്ഥിയായിരുന്ന സ്കൂള്‍ അങ്കണത്തിലേക്ക് പിതാവ ആര്‍ട്ട് ലൈന്‍ ബെന്നിയുടെ അകമ്പടിയോടെ സിനിമാ താരമായ മകന് ഏബിള്‍ വന്നിറങ്ങിയത് ഹര്ഷാരവങ്ങള്ക്കിടയിലേയ്ക്ക്. ചെറുവട്ടൂര്‍ ഗവ.മോഡല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടേയും സയന്‍സ് മുതല്‍ നേച്ചര്‍ വരെയുള്ള 9 ഓളം വരുന്ന വിവിധ ക്ലബ്ബുകളുടേയും ഉല്ഘാടകനായാണ് മാതാപിതാക്കള്‍ക്ക് നിര്‍വൃതിയേകി ഭാഗ്യവാനായ മകനായി തലയെടുപ്പോടെ മലയാള സിനിമയിലെ നവ വാഗ്ദാനമായ യുവതാരം ഏബിള്‍ ബെന്നി ചടങ്ങിലേക്കെത്തിയത്.
കാല്‍നൂറ്റാണ്ട് മുമ്പ് ചെറുവട്ടൂര്‍ ഗവ.മോഡല്‍ ഹയര്‍ സെക്കന്ററി സ്കുളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്നു കുറ്റിലഞ്ഞി സ്വദേശിനിയായ മാതാവ് ജിനി. അമ്മയുടെ കലാലയവുമായുള്ള ബന്ധം ചടങ്ങിന്റെ സംഘാടകരുമായി പങ്കുവച്ചു കൊണ്ടാണ് ഉല്‍ഘാടന ചടങ്ങിലെ മുഖ്യാതിഥിയും ചലച്ചിത്ര-മാധ്യമ പ്രവര്ത്തകന് കൂടിയായ അഛന് ആര്‍ട്ട് ലൈന്‍ ബെന്നി യോടൊപ്പം പരിപാടി നടന്ന ലോലിപോപ്സ് ഹാളിലെ വേദിയിലേക്ക് കയറിയത്. ക്യൂബന്‍ കോളനിയില്‍ തുടങ്ങി മോഡസ് ഓപ്രാണ്ടി വരെ എത്തി നില്ക്കുന്ന സിനിമകളിലും ജോണ്‍സ് കുടയുടെ ശ്രദ്ധേയമായ പരസ്യചിത്രത്തിലും മുഖ്യ റോളിലുള്ള ഏബിള്‍ ബെന്നിയെ വന്‍ഹര്‍ഷാരവങ്ങളോടെയാണ് കുട്ടികള്‍ വരവേറ്റത്.
അങ്ങനെ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അമ്മ പഠിച്ചിറങ്ങിയ സ്കുളില്‍ പിതാവ് മുഖ്യാതിഥിയായ പ്രോഗ്രാമില്‍ മകന് ഉല്ഘാടകനായതും ചടങ്ങിനെ വേറിട്ടതാക്കി.
പ്രസിഡണ്ട് സലാം കാവാട്ട് അദ്ധ്യക്ഷത വഹിച്ചു.പ്രിന്‍സിപ്പല്‍ പി.എം.റഷീദ, ബെന്നി ആര്‍ട്ട്ലൈന്‍, നസീമ ടീച്ചര്‍, ടി.എന്‍.സിന്ധു, സന്ദീപ് ജോസഫ്, സി.എ.മുഹമ്മദ്, കെ.എച്ച്.സൈനുദ്ദീന്‍, സിമി മുഹമ്മദ്, എം.കെ.ശശി,ഗീത ശ്രീധരന്, റംല ഇബ്രാഹീം, ടി.എന്‍.പ്രതാപ്കുമാര്‍, പി.ബി.ജലാലുദ്ദീന്‍, ഷീല ഐസക്ക്, രമാദേവി ടീച്ചര്‍, അനു സോനുകുമാര്‍, റെമില്‍ അന്തിയ്ക്കമാലില് എന്നിവര്‍ സംസാരിച്ചു.
ഉല്‍ഘാടന ചടങ്ങ് കഴിഞ്ഞ് പോകാനിറങ്ങിയ യുവതാരത്തെ ഓട്ടോഗ്രാഫിനായി നോട്ട് ബുക്കുകളുമായി കുട്ടികള്‍ വളഞ്ഞു.
നൂറുകണക്കിന് കുട്ടികള്‍ തിക്കിതിരക്കി തങ്ങളുടെ ബുക്കിന്റെ താളില്‍ ഏബിളിന്റെ കൈയ്യൊപ്പ് ചാര്‍ത്തിച്ചു.
പിന്നീട് വളരെ പണിപ്പെട്ടാണ് ഒപ്പിടാന്‍ നിന്ന് ഏറെനേരം പെട്ടുപോയ താരത്തെ കുട്ടിക്കൂട്ടത്തിന്റെ വലയത്തില്‍ നിന്നും സംഘാടകരുടെ നേതൃത്വത്തില്‍ മോചിപ്പിച്ച് വാഹനത്തില്‍ കയറ്റിയത്.