ന്യൂഡല്‍ഹി: എസ്എഫ്ഐ നേതാവ് നിഖില്‍ തോമസ് കലിംഗയില്‍ പഠിച്ചിട്ടില്ലെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ സന്ദീപ് ഗാന്ധി പറഞ്ഞു. നിഖില്‍ തോമസ് എന്ന പേരില്‍ സര്‍വകലാശാലയില്‍ ഒരു വിദ്യാര്‍ത്ഥി പോലും ഇതുവരെ പഠിച്ചിട്ടില്ല. വിശദമായി പരിശോധിച്ച ശേഷമാണ് പ്രതികരിക്കുന്നതെന്നും സര്‍വകലാശാല രജിസ്റ്ററില്‍ ഇത്തരത്തില്‍ ഒരു പേരില്ലെന്നും രജിസ്ട്രാര്‍ പറഞ്ഞു.
ഇത്തരത്തില്‍ ഒരു സര്‍ട്ടിഫിക്കറ്റ് തങ്ങള്‍ നല്‍കിയിട്ടില്ല. വിഷയം സര്‍വകലാശാല നിയമ വിഭാഗത്തിന്റെ പരിഗണനയ്ക്കായി വിട്ടിട്ടുണ്ട്. വേണ്ട നിയമനടപടി സ്വീകരിക്കുമെന്നും രജിസ്ട്രാര്‍ വ്യക്തമാക്കി.
നിഖില്‍ തോമസിന്റെ സര്‍ട്ടിഫിക്കറ്റ് ഒര്‍ജിനല്‍ ആണെന്നായിരുന്നു എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ വ്യക്തമാക്കിയത്. താന്‍ നേരിട്ട് പരിശോധിച്ചുവെന്നും സര്‍ട്ടിഫിക്കറ്റ് ഒര്‍ജിനലാണെന്നും ആര്‍ഷോ മാദ്ധ്യമങ്ങള്‍ക്ക് നല്കിയ പ്രതികരണത്തില്‍ അവകാശപ്പെട്ടിരുന്നു.


