മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡിലെ നിര്‍ദ്ധനരായ ആളുകള്‍ക്ക് സഹായമെത്തിക്കുന്നതിനായി വാര്‍ഡ് മെമ്പര്‍ ഇ.എം.ഷാജിയുടെ നേതൃത്വത്തില്‍ എൻ്റെ വാര്‍ഡ് നാലാം വാര്‍ഡ് പദ്ധതി തുടക്കം കുറിച്ചു. മുളവൂര്‍ വിജ്ഞാന പോഷിണി ഗ്രന്ഥശാല ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മുന്‍എം.എല്‍.എ എല്‍ദോ എബ്രഹാം ഉദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഇ.എം.ഷാജി അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഒ.കെ.മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. മുന്‍പഞ്ചായത്ത് വൈസ്പ്രസിഡന്റ് യു.പി.വര്‍ക്കി, പായിപ്ര സര്‍വ്വീസ് സഹകരണ ബാങ്ക് വൈസ്പ്രസിഡന്റ് വി.എസ്.മുരളി, പി.ജി.പ്രദീപ്കുമാര്‍, കെ.കെ.സുമേഷ്, ഒ.പി.കുര്യാക്കോസ്, എ.കെ.വിജയന്, വി.എം.കുഞ്ഞുമോന്, അജ്മല്‍ മുഹമ്മദ്, പ്രതീഷ് പ്രഭാകരന്, അസ്ലം മഠത്തികുടി, ടി.എസ്.മനോജ് എന്നിവര്‍ പങ്കെടുത്തു.
കോവിഡ് മഹാമാരി കാലത്ത് നാലാം വാര്‍ഡിലെ നിര്‍ദ്ധനരായ രോഗികള്‍ അടയ്ക്കമുള്ളവര്ക്ക് സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വാര്‍ഡില്‍ പദ്ധതി നടപ്പാക്കുന്നത്. വാര്‍ഡില്‍ കോവിഡ് രോഗം പിടിപ്പെട്ട് ദുരിത മനുഭവിച്ച 130-ഓളം കുടുംബങ്ങള്‍ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ വിതരണം ചെയ്തു. ഇതോടൊപ്പം തന്നെ ക്യാന്‍സര്‍, കിഡ്നി സംബന്ധമായ രോഗം മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് ആവശ്യമായ മരുന്നുകളും മഹാമാരി കാലത്ത് വിതരണം ചെയ്ത് വരികയാണ്.
കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ വാര്‍ഡില്‍ വിജയിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വാര്‍ഡ് മെമ്പര്‍ ഇ.എം.ഷാജിയുടെ നേതൃത്വത്തില്‍ വീടുകളിലെത്തി ഉപഹാരം നല്കി. പദ്ധതിയുടെ ഭാഗമായി നാലാം വാര്‍ഡില്‍ ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ ഫോണില്ലാത്ത അഞ്ചോളം കുട്ടികള്‍ക്ക് മൊബൈല്‍ ഫോണുകളുടെ വിതരണവും എല്‍ദോ എബ്രഹാം നിര്‍വ്വഹിച്ചു. ഈ മഹാമാരിയുടെ കാലത്ത് മരുന്നിനും ഭക്ഷണത്തിനും ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ അറിയിക്കണമെന്ന് വാര്‍ഡ് മെമ്പര്‍ ഇ.എം.ഷാജിയും, പ്രോഗ്രാം കോഡിനേറ്റര്‍ കെ.കെ.സുമോഷും അറിയിച്ചു.