പൊതു വിദ്യാലയങ്ങള്‍ക്ക് ഫര്‍ണീച്ചര്‍ ഒരുക്കി വീണ്ടും ജില്ലാ പഞ്ചായത്തിന്റെ കൈത്താങ്ങ്്. ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തി ഒരു കോടി രൂപ ചിലവിലാണു വിദ്യാലയങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് ഫര്‍ണീച്ചര്‍ നല്‍കുന്നത്. പദ്ധതി പ്രകാരം ജില്ലാ പഞ്ചായത്ത് നിയന്ത്രണത്തിലുളള 37 സ്കൂളുകള്‍ക്ക് 600 ബെഞ്ചുകളും 600 ഡെസ്കുകളും നല്‍കും.
നൊച്ചിമ ഗവ.ഹൈസ്കൂളില്‍, ഫര്‍ണീച്ചറുകളുടെ ജില്ലാതല വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് സ്കൂള്‍ എച്ച് എം പി.കെ സുമയ്ക്കു നല്കി നിര്‍വഹിച്ചു. പൊതു വിദ്യാലയങ്ങള്‍ക്കു കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുമെന്നൃും ലഭ്യമായ ഹൈടെക് സൗകര്യങ്ങള്‍ ഒരുക്കി മികവിന്റെ കേന്ദ്രങ്ങളാക്കി സ്കൂളുകളെ മാറ്റുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എം.ജെ ജോമി മുഖ്യപ്രഭാക്ഷണം നടത്തി. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഹണി ജി. അലക്സാണ്ടര്‍ പദ്ധതി വിശദീകരണം നടത്തി. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്‍വര്‍ അലി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സനിത റഹീം, ശാരദ മോഹന്‍, ഷാരോണ്‍ പനയ്ക്കല്‍, മനോജ് മുത്തേടന്‍, ലിസി അലക്സ്, അനിമോള്‍ ബേബി, ഷൈമി വര്‍ഗീസ്, സെക്രട്ടറി ജോബി തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സുധീര്‍ മീന്ത്രക്കല്‍, ഗ്രാമ പഞ്ചായത്ത് അംഗം അഫ്സല് കുഞ്ഞുമോന് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. റൈജ അമീര്‍ സ്വാഗതവും പിടിഎ പ്രസിഡന്റ് എന്‍.എ നിഷാദ് നന്ദിയും പറഞ്ഞു.


