ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള സ്്കോളര്‍ഷിപ്പ് അനുപാതം മാറ്റാന്‍ മന്ത്രിസഭ തീരുമാനമെടുത്തു. 80:20 എന്ന അനുപാതം ഹൈക്കോടതി റദ്ദു ചെയ്യുകയും ജനസംഖ്യാനുപാതത്തിന്റെ അടിസ്ഥാനത്തില്‍ വിതരണം ചെയ്യാന്‍ നിര്‍ദേശിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് തീരുമാനം. മുസ്്ലിം മതവിശ്വാസികള്‍ ജനസംഖ്യയുടെ 26.56 ശതമാനവും ക്രിസ്ത്യാനികള്‍ 18.38 ശതമാനവും എന്നതിനെ അടിസ്ഥാനമാക്കിയാവും സ്്കോളര്‍ഷിപ്പ് അനുപാതം പുനക്രമീകരിക്കുക.
ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന മെറിറ്റം കം മീന്‍സ് സ്്കോളര്‍ഷിപ്പ് 80:20 എന്ന അനുപാതത്തില്‍ നല്‍കുന്നത് നിയമപരമല്ലെന്നാണ് ഹൈക്കോടതി വിധിച്ചത്. ജനസംഖ്യാനുപാതികമായി സ്്ക്കോളര്‍ഷിപ്പ് നല്‍കണം, ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വിവേചനം പാടില്ല എന്നാണ് മേയ് 28നുള്ള വിധിയില്‍ ഹൈക്കോടതി പറഞ്ഞത്. കോടതി വിധി അനുസരിച്ച് 2011 ലെ സെന്‍സസ് അടിസ്ഥാനമാക്കിയണ് അനുപാതം ക്രമീകരിക്കുക.
സംസ്ഥാനത്തെ ജനസംഖ്യയില്‍ ക്രിസ്ത്യന്‍ 18.38 ശതമാനം, മുസ്്ലിം 26.56, ബുദ്ധ, ജൈന ,സിഖ് മതവിശ്വാസികള്‍ 0.01 ശതമാനം എന്നതനുസരിച്ചാവും പുതിയ അനുപാതം നിലവില്‍ വരിക. നിലവില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നവര്‍ക്ക് അത് തുടര്‍ന്നും ലഭിക്കുെന്നും, തുകയില്‍ കുറവു വരുത്തില്ലെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. സ്്കോളര്ഷിപ്പിനായി ഇപ്പോള്‍ 23.51 കോടിയാണ് ബജറ്റില്‍ വകകൊള്ളിച്ചിട്ടുള്ളത്. ഇതിനു പുറമെ 6.2 കോടി രൂപകൂടി അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
നിലവിലുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാതെ കോടതി വിധി നടപ്പാക്കണമെന്ന നിര്‍ദേശമാണ് സര്വകക്ഷിയോഗത്തില്പ്രതിപക്ഷവും മുന്നോട്ട് വെച്ചത്. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോയാല്‍ ഈ വര്‍ഷം സ്്കോളര്‍ഷിപ്പ് വിതരണം മുടങ്ങുമെന്ന വിലയിരുത്തലും സര്‍വകക്ഷി യോഗത്തിലുയര്‍ന്നിരുന്നു.
മന്ത്രിസഭാ തീരുമാനത്തിനെതിരെ മുസ്ലിം ലീഗ് രംഗത്തെത്തി. മുസ്ലിംകള്ക്ക് ലഭിച്ചു കൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ ഇല്ലാതായെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. സമുദായങ്ങളെ തമ്മിലടിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ജനസംഖ്യാനുപാതികമായി ആനുകൂല്യം നല്കണമെങ്കില് പ്രത്യേക പദ്ധതികള്‍ വേണം. ന്യൂനപക്ഷ സ്കോളര്‍ഷിപ് ആവശ്യമില്ലെന്ന നിലപാടാണ് സര്‍ക്കാരിനെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.


