കോട്ടയം: കലാലയ വിദ്യാര്‍ത്ഥികള്‍ക്കായി ആദായ നികുതി വകുപ്പ് നടത്തിയ ഉപന്യാസ മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കോട്ടയം സി.എം എസ് കോളജിലെ കൊമേഴ്സ് വിഭാഗത്തിലെ വിദ്യാര്‍ത്ഥിനികള്‍ക്ക്.
ഭാരത സ്വാതന്ത്യത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് കലാലയ വിദ്യാര്‍ത്ഥികള്‍ക്കായി ആദായ നികുതി വകുപ്പ് ഉപന്യാസ മത്സരം സംഘടിപ്പിച്ചത്.
ലിയ സൂസന് സാം, റിതു കെ അലക്സ് എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയത്. കോട്ടയം പുതുപള്ളി വലിയപറമ്പില്‍ സാം- സുമിന ദമ്പതികളുടെ മകളാണ് ലിയ. കൊട്ടാരക്കര വാളകം കുമ്പുക്കാട്ട് അലക്സ്- രേഖ ദമ്പതികളുടെ മകളാണ് റിതു.
കോട്ടയം ആദായ നികുതി വകുപ്പ് ഓഫിസില്‍ നാളെ രാവിലെ 8.30 ന് നടക്കുന്ന ചടങ്ങില്‍ മാതാപിതാക്കളോടൊപ്പം പങ്കെടുക്കുവാന്‍ ഇരുവര്‍ക്കും ആദായ നികുതി വകുപ്പ് ഓഫിസര്‍ ബാബു കുര്യന് ക്ഷണം നല്‍കിയിട്ടുണ്ട്.
ഇരുവരെയും പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് സി. ജ്യോഷാ, കൊമേഴ്സ് വിഭാഗം വകുപ്പ് മേധാവി സാംകുട്ടി ജോര്‍ജ് എന്നിവര്‍ അഭിനന്ദിച്ചു.


