കൊവിഡ് വ്യാറസ് വ്യാപനത്താല്‍ മുടങ്ങിയ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളുടെ തീയതികള്‍ പ്രഖ്യാപിച്ചു. മുടങ്ങിയ പരീക്ഷകള്‍ ഈ മാസം 26 മുതല്‍ തുടങ്ങും. എസ്എസ്എല്‍സി പരീക്ഷകള്‍ 26- ന് കണക്ക്, 27-ന് ഫിസിക്സ്, 28 -ന് കെമിസ്ട്രി എന്നീ തീയതികളില്‍ നടക്കും. പരീക്ഷകളെല്ലാം ഉച്ചയ്ക്ക് ശേഷമാണ് നടക്കുക. +2 പരീക്ഷകള്‍ രാവിലെയാണ് നടക്കുക. +1 പരീക്ഷകള്‍ ഉച്ചയ്ക്ക് ശേഷം നടക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് പുതിയ തീയതികള്‍ പ്രഖ്യാപിച്ചത്.


