മൂവാറ്റുപുഴ: വിദ്യാഭ്യാസരംഗത്തെ ആധുനിക സൗകര്യങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിച്ചു കൊടുക്കുന്നതിനും ഉന്നത വിദ്യാഭ്യാസ പരിശീലനത്തിനും ആയി ഡോ.പി.ബി സലീം ഐഎസിന്റെ നേതൃത്വത്തില്‍ മീരാസ് ഡിജിറ്റല്‍ ലൈബ്രറി കം യൂത്ത് ഡെവലപ്മെന്റ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. പെഴക്കാപ്പിള്ളി പള്ളിപ്പടി കുന്നപ്പിള്ളി ബില്‍ഡിംഗില്‍ മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം സെന്റര്‍ ഉത്ഘാടനം ചെയ്തു.
യുവാക്കളില്‍ നേതൃത്വ പാടവവും ഉന്നതവിദ്യാഭ്യാസവും മികച്ച ജോലിയും കരസ്ഥമാക്കുന്ന രീതിയില്‍ ഉള്ള സ്ഥിരം പരിശീലന കേന്ദ്രമാണിത്. സര്‍ക്കാര്‍ സേവനവിവരങ്ങളും സാങ്കേതിക സൗകര്യങ്ങളും സൗജന്യമായി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനാണ് സ്ഥാപനം. പശ്ചിമ ബംഗാള്‍ ഗവ. സെക്രട്ടറി ഡോക്ടര്‍ പി ബി സലീം പത്തനംതിട്ട ജില്ലാ കളക്ടര്‍ നൂഹ് പി ബാവ സാമൂഹ്യ പ്രവര്ത്തകന് അസീസ് കുന്നപ്പിള്ളി എന്നിവരുടെ നേതൃത്വത്തിലാണ് സെന്ററിന്റെ പ്രവര്‍ത്തനം. ആദ്യ മെമ്പര്‍ഷിപ്പ് വിതരണം പുള്ളിച്ചാലില്‍ പി കെ ബാവ , മീരാവുമ്മ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. ചടങ്ങില്‍ മൂവാറ്റുപുഴ തഹസില്‍ദാര്‍ മധുസൂദനന്, പി.എ ബഷീര്‍ , കെ എസ് റഷീദ് ,അസീസ് പാണ്ട്യാരപ്പിള്ളി, നാസര്‍ വലിയപറമ്പ് തുടങ്ങിയവര്‍ സംസാരിച്ചു.