പെരുമ്പാവൂര്‍: പ്രയാസങ്ങള്‍ അനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തണ്ടേക്കാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ നന്മ ക്ലബ് നടത്തുന്ന കൈതാങ്ങ് പദ്ധതിയില്‍ പെടുത്തി പത്താം ക്ലാസ്സ് വിദ്യാര്‍ഥിനിക്ക് (ദില്‍ന ഫാത്തിമ ) ഒരു ലക്ഷം രൂപ ചികില്‍സാ സഹായമായി നല്കി. അഡ്വ: എല്‍ദോസ് കുന്നപ്പിളളി എം.എല്‍ എ യുടെ സാന്നിദ്ധ്യത്തില്‍ സ്ക്കൂള് മാനേജര്‍ എം.എം.അബ്ദുല്‍ ലത്തീഫ് ,പഞ്ചായത്തംഗം പി.എ.മുഖ്താര്‍, ബ്ലോക്ക് പഞ്ചായത്തംഗം നഗീന ഹാഷിം എന്നിവര്‍ക്ക് തുക കൈമാറി.
പി റ്റി എ പ്രസിഡന്റ് സി.എ.നിസാര്‍ മുഹമ്മദ്, പ്രിന്‍സിപ്പല്‍ കെ.എച്ച് നിസാമോള്‍, ഹെഡ്മാസ്റ്റര് വി.പി.അബൂബക്കര്‍ ,നന്മ ക്ലബ് കണ്‍വീനര്‍മാരായ കെ.എ.നൗഷാദ്, വി.എ.ജിന്‍സി, പി റ്റി എ കമ്മിറ്റി അംഗം മുഹമ്മദലി ആലുവ, കെ.എം ശാഹിര്‍, എം.ഐ മുഹമ്മദ് റാഫി എന്നിവര്‍ സംസാരിച്ചു. തണ്ടേക്കാട് മുസ്ലിം ജമാഅത്തിന്റെയും പിറ്റിഎ കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് ചികില്‍സാ സഹായ ധനം സമാഹരിച്ചത്.


