മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ ബാലികാ ദിനം ആചരിച്ചു. പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ നേരിടുന്ന ലിംഗവിവേചനത്തിനും എതിരെ ബോധവല്‍ക്കരണം നല്കുന്നതിനുമാണ് ഒക്ടോബര്‍ 11 ബാലികാ ദിനം ആചരിക്കുന്നത്. ബാലികാ ദിനത്തോടനുബന്ധിച്ച് ബാലവേല, ലിംഗ അസമത്വം തുടങ്ങിയവയെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനായി ചിത്രപ്രദര്‍ശനം, ഉപന്യാസ രചന, പെണ്‍കുട്ടികളുടെ ഒത്തുചേരല്‍, കൗണ്‍സിലിംഗ് എന്നിവ നടന്നു. ഹെഡ്മിസ്ട്രസ് എ.കെ നിര്‍മ്മല ബാലികാ ദിന സന്ദേശം നല്കി. സി.എന്‍.കുഞ്ഞുമോള്‍, ശ്രീജ.കെ.ഹരി, കെ.എം.ഹസ്സന്, കെ.എം.നൗഫല്‍ സി.എ.ജെസ്സി, കെ.എം.ഷീജ, പി.എം.റഹ്മത്ത്, കെ.എസ്.അനിമോള്‍, ഗീതു.ജി.നായര്‍, ജ്യോതി ഭാസ്ക്കര്‍, ബി. മിനിമോള്‍, പി.ഇ.സബിദ, എം.എ.ജാന്‍സി, റെജിവര്ഗ്ഗീസ്,അജി ജോര്‍ജ്, ആശമാത്യു എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.

