എറണാകുളം: കേരള ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് എറണാകുളം ജില്ലാ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അംഗങ്ങളുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. 2019-20 അധ്യയന വര്‍ഷത്തില്‍ 10, +2 ക്ലാസ്സുകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ +, എ 1, അല്ലെങ്കില്‍ 90% ല്‍ അധികമോ മാര്‍ക്ക് നേടിയവര്‍ ആണ് ക്യാഷ് അവാര്‍ഡിന് അര്‍ഹരാകുന്നത്.
അപേക്ഷയോടൊപ്പം ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നുള്ള സാക്ഷ്യപത്രം, ബാങ്ക് പാസ്സ്ബുക്കിന്റെ കോപ്പി, മാര്‍ക്ക് ലിസ്റ്റുകളുടെ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം സെപ്റ്റംബര്‍ 30 നകം കലൂര്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0484 2341677


