മൂവാറ്റുപുഴ: ഇലാഹിയ എഞ്ചീനീയറിംഗ് കോളേജിലെ ബി.ടെക് കോഴ്സുകള്‍ക്ക് ദേശീയ തലത്തിലുള്ള നാഷ്ണല്‍ ബോര്‍ഡ് അക്രഡിറ്റേഷന് അംഗീകാരം ലഭിച്ചതായി കോളേജ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കോളേജിലെ ഉന്നത പഠന നിലവാരം, മികച്ച തൊഴില്‍ ലഭ്യത, ഉയര്‍ന്ന അഡ്മിഷന് നിരക്ക്, ന്യൂതനമായ ലാബ്, വിപുലമായ ലൈബ്രറി മറ്റ് ആധുനിക സൗകര്യങ്ങള്‍, വിദഗ്ദ്ധരായ അധ്യാപകര്‍ എന്നീ ഘടകങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം ലഭിച്ചത്. എന്‍ബിഎ അക്രഡിറ്റേഷന് നേട്ടം കൈവരിച്ചതിന്റെ അടിസ്ഥാനത്തില്‍ ന്യൂതന ബി.ടെക് കോഴ്സുകള്‍ കോളേജില്‍ ആരംഭിക്കാന്‍ സാധിക്കും.
സിവില്‍ എഞ്ചിനീയറിംഗ്, കംമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് എന്നീ കോഴ്സുകള്‍ക്കാണ് നിലവില്‍ അംഗീകാരം ലഭിച്ചത്.കോളേജിലെ മറ്റു കോഴ്സുകള്‍ക്കും അക്രഡിറ്റേഷന് ലഭിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണന്നും ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ കോളേജ് ചെയര്മാന് പി.എച്ച് മുനീര്‍, മാനേജര്‍ വി. യു. സിദ്ധിഖ്,ട്രഷറര്‍ എ.എ.റഹീം, പ്രിന്‍സിപ്പാള്‍ ഡോ.അബ്ദുല്‍ ഗഫൂര്‍, ഡയറക്ടര്‍ ഡോ.അബ്ദുല്‍ സലാം എന്നിവര്‍ പങ്കെടുത്തു.


