തൊടുപുഴ: അല്‍ അസ്ഹര്‍ കോളേജിന്റെ പന്ത്രണ്ടാമത് ബിരുദധാന ചടങ്ങ് കേരള സിവില്‍ സപ്ലൈസ് കോര്പ്പറേഷന് മാനേജിങ് ഡയറക്ടര്‍ ആന്‍ഡ് ചെയര്മാന് പി .ബി നുഹ് ഐഎഎസ് ഉദ്ഘാടനം ചെയ്തു. അല്‍ അസ്ഹര്‍ ഗ്രൂപ്പ് ചെയര്മാന് കെ എം മൂസ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ചടങ്ങില്‍ കേരള യൂണിവേഴ്സിറ്റി ഹെല്‍ത്ത് സയന്‍സ് പ്രോ വൈസ് ചാന്‍സലര്‍ ഡോക്ടര്‍ സി.പി വിജയന് മുഖ്യ അതിഥി ആയിരിരുണു .കോളേജ് പ്രിന്‍സിപ്പല്‍ ഡോ: വിനോദ് കുമാര്‍ ആര് ബി .സ്വാഗതവും കോളേജ് അഡ്മിനിസ്ട്രേറ്റര്‍ ഡോ: അമല്‍ ഇ എ നന്ദിയും പറഞ്ഞു.
ചടങ്ങില്‍ പ്രൊഫ: നിഷിന് കെ ജോണ്‍ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. സയോര 2024 പരിപാടിയിലൂടെ നൂറോളം വരുന്ന ദന്തഡോക്ടര്‍മാരെ അല്‍ അസ്ഹര്‍ രാജ്യത്തിന് സംഭാവന ചെയ്തു.ബിരുദധാന ചടങ്ങിന് ശേഷം കുട്ടികളുടെ കലാപ്രകടനങ്ങളും കേരളത്തിലെ പ്രഗല്ഭരായ ബാന്റിന്റെ സംഗീത നിശയും അരങ്ങേറി