മൂവാറ്റുപുഴ: ഉപജില്ലാതല സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു.പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മാത്യൂസ് വർക്കി ലോഗോ പ്രകാശനം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഷാൻ്റി എബ്രഹാം ഈ വർഷത്തെ കലോത്സവത്തിൻ്റെ പേര് പ്രഖ്യാപിച്ചു. ചടങ്ങിൽ പിടിഎ പ്രസിഡൻ്റ് ഹസീന എം.എസ് അദ്ധ്യക്ഷത വഹിച്ചു.
പായിപ്ര പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷോബി അനിൽ ,വിദ്യാഭ്യാസ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻ എം.സി.വിനയൻ, ക്ഷേമകാര്യ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപെഴ്സൺ സാജിത മുഹമ്മദാലി ,നെജി ഷാനവാസ്, എം.എ നൗഷാദ്, വിജി പ്രഭാകരൻ, പി.എം അസീസ്, , ബെസി എൽദോ, സജി പായിക്കാട്ട്,നാസർ ഹമീദ്, പ്രിൻസിപ്പാൾ സന്തോഷ് റ്റി.ബി, ഹെഡ്മിസ്ട്രസ് ഷൈല കുമാരി, തസ്മിൻ ഷിഹാബ് എന്നിവർ സംസാരിച്ചു.
കലോത്സവത്തിൻ്റെ പേരും ലോഗോയും സബ് ജില്ലാതല മത്സരത്തി ലൂടെയാണ് കണ്ടെത്തിയത്. മൂവാറ്റുപുഴ എസ്.എൻ.ഡി.പി ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർത്ഥി ഭരത് പ്രതീപിൻ്റെ ലോഗോയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഹൃദ്യം 2023 എന്ന പേര് നിർദ്ദേശിച്ച പയസ് പിയൂസ്പേഴയ്ക്കാപ്പിളളി ഗവ ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് ടു വിഭാഗം ഇംഗ്ലീഷ് അദ്ധ്യാപകനാണ്.ഇവർക്കുള്ള സമ്മാനം കലോത്സവ ഉദ്ഘാടന വേദിയിൽ വച്ച് വിതരണം ചെയ്യും.


