കോഴിക്കോട്: മലപ്പുറത്ത് അധികം ബാച്ചുകള്‍ അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ഒരു യോഗം ചേര്‍ന്നിരുന്നുവെന്ന് മന്ത്രി പറഞ്ഞു. യോഗത്തിലുണ്ടായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മറ്റു ജില്ലകളില്‍ നിന്ന് 14 ബാച്ചുകള്‍ മലപ്പുറം ജില്ലയിലേക്ക് മാറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി.
മലപ്പുറം ജില്ലയിലാണ് പ്രധാനമായും പ്രശ്നം പരിഹരിക്കാനുള്ളത്. ആകെ അപേക്ഷ നല്‍കിയിരിക്കുന്നത് 74014 വിദ്യാര്‍ഥികളാണ്. ഇതില്‍ പ്രവേശനം നേടിയിട്ടുള്ളത് 51643 പേരാണ്. മെറിറ്റ് ക്വാട്ടയില്‍ 5190 സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുകയാണ്. മാനേജേമെന്റ് ക്വാട്ടയില്‍ 2432 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Content Highlights: Education Minister V Sivankutty says more batches will be allowed in Malappuram


