കൊച്ചി : എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എഴുതാത്ത പരീക്ഷ ജയിച്ചെന്ന വിവാദവുമായി ബന്ധപ്പെട്ട് യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാരാജാസ് കോളേജിലേക്ക് നടത്തിയ മാര്‍ച്ചിനു നേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് ലാത്തി വീശി. മാര്‍ച്ച് ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് വി.എസ്. സത്യന് ഉദ്ഘാടനം ചെയ്തു. മേനക ജങ്ഷനില്‍നിന്നാരംഭിച്ച മാര്‍ച്ച് മഹാരാജാസ് കോളേജിനു മുന്നില്‍ പോലീസ് തടഞ്ഞു.പോലീസ് ലാത്തിച്ചാര്‍ജില്‍ ശ്യാംപ്രസാദ് അനുരൂപ്, വിനൂപ് ചന്ദ്രന് എന്നിവര്‍ക്ക് പരിക്കേറ്റു. 19 പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് മര്‍ദിച്ചതില്‍ ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു പ്രതിഷേധിച്ചു.
Home Education പരീക്ഷാ തട്ടിപ്പ് : യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ മഹാരാജാസ് കോളേജിലേക്ക്നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം, ജല പീരങ്കി
പരീക്ഷാ തട്ടിപ്പ് : യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ മഹാരാജാസ് കോളേജിലേക്ക്നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം, ജല പീരങ്കി
by രാഷ്ട്രദീപം
by രാഷ്ട്രദീപം

