മുവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി ആസാദ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ മഴവില്ല്- ചക്ക, മാങ്ങ, തേങ്ങ എന്ന പേരില്‍ കുട്ടികള്‍ക്കായി അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു.പേഴയ്ക്കാപ്പിള്ളി ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന ക്യാമ്പ് മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പായിപ്ര കൃഷ്ണന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആലീസ്.കെ.ഏലിയാസ് മുഖ്യ അതിഥിയായി. താലൂക്ക് ലൈബ്രറി പ്രസിഡന്റ് കെ.എംഗോപി ആസാദ് ലൈബ്രറി പ്രസിഡന്റ് ഇ.എ ഹരിദാസ്, സെക്രട്ടറി ടി.ആര് ഷാജു, ഹെഡ്മിസ്ട്രസ് ഉഷാദേവി സജി പായിക്കാട്ട്, കെ.സ് സുലൈമാന്‍, അതുല്‍ മാനവ്, സച്ചു സജി എന്നിവര്‍ സംബന്ധിച്ചു.പായിപ്ര ദമനന്, കുമാര്‍ കെ മുടവൂര്‍, നൗഫല്‍ കെ.എം എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.