മൂവാറ്റുപുഴ : മഹല്ല് കമ്മിറ്റിയുടെ സൗജന്യ പി.എസ്.സി പരിശീലന ക്ലാസ് മാതൃകാപരമാണെന്ന് മാത്യുകുഴല്നാടന് എം.എല്‍.എ പറഞ്ഞു. സെന്‍ട്രല്‍ ജുമാമസ്ജിദ് പരിപാലനസമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സൗജന്യ പി.എസ്.സി പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎല്‍എ. പരിപാലന സമിതി പ്രസിഡന്റ് പി.എസ്. അഷറഫ് അധ്യക്ഷത വഹിച്ചു. ചീഫ് ഇമാം ഷിഹാബുദ്ധീന് ഫൈസി മുഖ്യപ്രഭാഷണം നടത്തി.
പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ അഷറഫ് മാണിക്യം,. ജനറല്‍ സെക്രട്ടറി കെ.എം.അബുലൈസ്, മുനിസിപ്പല്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.എം. അബ്ദുല്‍സലാം, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം. അബ്ദുല്‍ മജീദ്,എന്നിവര്‍ പ്രസംഗിച്ചു.. 24 ഞായറാഴ്ചകളിലായി 48 ക്ലാസ്സുകളാണ് ഉള്ളത്. രാവിലെ 10 മുതല്‍ ഒന്നുവരെയും, 2 മുതല്‍ നാല് വരെയും രണ്ടു സെക്ഷനുകളിലായാണ് ക്ലാസ് സംഘടിപ്പിച്ചിരിക്കുന്നത്. പ്ലസ്ടു- ഡിഗ്രി തലം മുതലുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പരിശീലത്തില്‍ പങ്കെടുക്കാമെന്ന് പ്രസിഡന്റ് അഷറഫ് പറഞ്ഞു.


