മൂവാറ്റുപുഴ: വീട്ടൂര്‍ എബനേസര്‍ ഹയര്‍സെക്കന്റി സ്കൂള്‍ എന്‍.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമ ദിനാചരണം നടത്തി. ഹിരോഷിമ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ‘സഡാക്കോ സുസുക്കി’ എന്ന പെണ്‍കുട്ടിയെ അനുസ്മരിക്കുന്നതിനായി പേപ്പര്‍ കൊക്കുകളെ നിര്‍മ്മിച്ചാണ് ഹിരോഷിമദിനാചരണം നടത്തിയത്. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ലക്ഷ്മിദേവി എം.ജി., പ്രിന്‍സിപ്പല്‍ അനിത കെ. നായര്‍, അധ്യാപകരായ എബി പോള്‍ വര്‍ഗീസ്, അനു ചന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി.

