കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു പുതിയ ആശയവുമായി രാമമംഗലം ഹൈസ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ്. കോവിഡിന് എതിരെ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി മാജിക് അവതരിപ്പിക്കുകയാണ് സീനിയർ എസ് പി സി കേഡറ്റ് ആദിത്യൻ കെ രവി.മാജിക് ഇതിനോടകം തന്നെ നവ മാധ്യമങ്ങളിൽ ശ്രദ്ധേയമായി കഴിഞ്ഞു.
മാജിക് ഷോയിലൂടെ ലോകത്തെ സമാധാനം ഇല്ലാതാക്കിയ രോഗത്തെ പരിചയപെടുത്തിയും അതിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ അവതരിപ്പിച്ചതും എല്ലാവരുടെയും ശ്രദ്ധ അകര്ഷിക്കുകയാണ് പരിപാടി കൊണ്ടു ലക്ഷ്യം ഇടുന്നത് എന്നു കമ്യൂണിറ്റി പോലീസ് ഓഫീസർ അനൂബ് ജോണ് പറഞ്ഞു.ആദിത്യനു പൂർണ പിന്തുണയുമായി അച്ചൻ രവിയും രാമമംഗലം പഞ്ചായത്തു അംഗവുമായ ‘അമ്മ സിന്ധു രവിയും കൂടെ ഉണ്ട്.
പ്രതിരോധത്തിലൂടെ കോവിഡ് തടുക്കാമെന്നും നമുക്ക് പുതിയൊരു ഇന്ത്യയെ സ്രഷ്ടിക്കാ മെന്നും പറഞ്ഞു മാജിക് അവസാനിപ്പിച്ചത്. പ്രവർത്തനങ്ങൾക്ക് ഹെഡ്മാസ്റ്റർ മണി പി കൃഷ്ണൻ,കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ അനൂബ് ജോണ്,സ്മിത കെ വിജയൻ,രമേശ് നമ്പൂതിരി എന്നിവർ നേതൃത്വം നൽകി


