വീട്ടൂര്‍: സ്റ്റുഡന്‍സ് പൊലിസ് ക്യാമ്പിന്റെ (എസ്.പി.സി) 5 ദിവസം നീണ്ടുനിന്ന ജില്ലാതല പരിശീലന ക്യാമ്പ് സമാപിച്ചു. വീട്ടൂര്‍ എബനേസര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലായിരുന്നു ക്യാമ്പ്.
മികച്ച സ്കൂള്‍ ഗ്രൂപ്പായി (പ്ലാറ്റൂണ്‍) എസ്.ഡി.പി.വൈ.കെ.പി.എം ഹയര്‍സെക്കന്‍ഡറി സ്കൂളും ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കൈതാരവും ഒന്നാം സ്ഥാനത്തെത്തി. മികച്ച രണ്ടാമത്തെ സ്കൂളായും ക്യാമ്പിലെ ഏറ്റവും അച്ചടക്കത്തോടെ പങ്കെടുത്ത സ്കൂളിനുള്ള പുരസ്കാരവും വീട്ടൂര്‍ എബനേസര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിന് ലഭിച്ചു.
450 സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളും, 58 അദ്ധ്യാപകരും (കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാര്‍) നിരവധി പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്ത് ക്യാമ്പില്‍ വിവിധ രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ളവരുടെ ക്ലാസ്സുകളും, സാമൂഹ്യ സാംസ്കാരിക രംഗത്തെ വിശിഷ്ട വ്യക്തികളുമായി സംവാദവും ജില്ലയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങളും ഉള്‍പ്പെടുത്തിയിരുന്നു.