കൂത്താട്ടുകുളം : പാലക്കുഴ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അടുത്ത അദ്ധ്യാഹ്ന വര്‍ഷം ടിങ്കറിംഗ് ലാബ് അനുവദിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. സ്കൂളില്‍ പുതിയതായി തയ്യാറാക്കിയ ശാസ്ത്രപാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ 55 ലക്ഷം രൂപ അനുവദിച്ചിരുന്നു. ജില്ല പഞ്ചായത്തിന്റെ ആദ്യ ടറഫ് കോര്‍ട്ട് നിര്‍മ്മാണം സ്കൂളില്‍ ഉടന്‍ തുടങ്ങും. കെട്ടിടങ്ങളുടെ മെയിന്റന്‍സിനും ടൊയ്ലറ്റ് നിര്‍മ്മാണത്തിനു മായാണ് തുക നീക്കി വച്ചിരിക്കുന്നതെന്നും ഉല്ലാസ് തോമസ് പറഞ്ഞു.
ശാസ്ത്ര മുന്നേറ്റം സാധ്യമാക്കുക അന്വേഷണ തത്പരത, ശാസ്ത്ര സര്‍ഗാത്മകത എന്നിവ വളര്‍ത്തുക ശാസ്ത്രതത്വങ്ങള്‍ രസകരമായി മനസ്സിലാക്കുക തുടങ്ങിയവയാണ് ശാസ്ത്രപാര്‍ക്ക് ലക്ഷ്യമിടുന്നത്. പാലക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ കെ എ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജിബി സാബു, പി ടി എ പ്രസിഡന്റ് അജി മോന് പള്ളിത്താഴത്ത്, ബി ആര് സി പ്രതിനിധി സജിത എസ്, സ്കൂള്‍ പ്രിന്‍സിപ്പള്‍ ജെയിംസ് മണക്കാട്, സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍ ആര് രജനി എന്നിവര്‍ സംസാരിച്ചു. എച്ച് എം ഇന്‍ ചാര്‍ജ് എം ഷാജി സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി അഭിലാഷ് പത്തില്‍ യോഗത്തിന് നന്ദിയും പറഞ്ഞു


