കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തോട് അനുബന്ധിച്ച് ഇന്ന് കോഴിക്കോട് ജില്ലകളിലെ സ്കൂളുകള്‍ക്ക് അവധി. വിദ്യാര്‍ഥികള്‍ക്ക് സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നതിനാണ് അവധി നല്‍കിയത്. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം. ജില്ലയിലെ പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ വിദ്യാലയങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി മനോജ്കുമാര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 683 പോയിന്റുമായി കണ്ണൂര്‍ ജില്ലയാണ് മുന്നില്‍. തൊട്ടുപിന്നില്‍ 679 പോയിന്റുമായി പാലക്കാടും കോഴിക്കോടും ശക്തമായ വെല്ലുവിളിയുയര്‍ത്തുന്നു. 651 പോയിന്റുമായി തൃശൂരും 642 പോയിന്റുമായി എറണാകുളവുമാണ് ഇവര്‍ക്ക് പിന്നില്‍.


