മൂവാറ്റുപുഴ: മുസ്ലീം സര്‍വ്വീസ് സൊസൈറ്റി(MSS) എറണാകുളം ജില്ലാ കമ്മിറ്റി എല്ലാ വര്‍ഷവും + 2 വാദ്യാര്ത്ഥികള്ക്ക് നല്കി വരുന്ന എക്സ്സലന്‍സ് അവാര്‍ഡ് ദാനം മൂവാറ്റുപുഴ ഭാരത് ഹോട്ടല്‍ ആഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ വിതരണം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.എസ്. ഷബീബ്എവറസ്റ്റിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മൂവാറ്റുപുഴ വനിതാ ഇസ്ലാമിക് കോളേജ് പ്രിന്‍സിപ്പാള്‍ സബാഹ് ആലുവ ഉല്‍ഘാടനം ചെയ്തു.
മൂവാറ്റുപുഴ സെന്‍ട്രല്‍ മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് പി.വി. അബ്ദൂല്‍ സലാം ഹാജി, പേട്ട മഹല്ല് പ്രസിഡന്റും മഹല്ല് ഏകോപന സമിതി താലൂക്ക് പ്രസിഡന്റ് കൂടിയായ പി.എച്ച്. അര്‍ഷ്, അറഫ ആര്‍ട്സ്&കോളേജ് ചെയര്മാന് നസീര്‍ അലിയാര്, ഇലാഹിയ പോളിടെക്നിക്ക് ചെയര്മാന് സാദിക് മുഹമ്മദ്, കെ എം അബ്ദുല്‍ സമദ്, കെ.പി.അബ്ദുല്കെരിം, ടി.എച്ച്.റിഷാദ്, പി.ബി. ഹാരിസ്,ബി.സുബിയാന്, കുമാരി അനാ അബ്ദുല്‍ സലാം, ഡോ: ലിഫായിന് ഫാത്തിമ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും മെമന്‍ റ്റോയും നല്കി. യോഗാനന്തരം വിദ്യാര്‍ത്ഥികള്‍ക്ക് പ്രിന്‍സിപ്പാള്‍ സബാഹ്ആലുവ മോട്ടീവേഷന്‍ ക്ലാസ്സ് എടുത്തു.


