മൂവാറ്റുപുഴ: സി.ബി.എസ്.ഇ. സെന്‍ട്രല്‍ കേരള സഹോദയ സ്കൂള്‍ കലോത്സവം സര്‍ഗധ്വനിയുടെ പ്രചരണാര്‍ത്ഥം മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്കൂള്‍ വിദ്യാര്‍ഥികള്‍ നഗരത്തില്‍ സംഘടിപ്പിച്ച കലാകേളി വ്യത്യസ്ഥമായി.
കലോത്സവ ഗാനത്തോടെ നഗരത്തില്‍ എത്തിയ വിദ്യാര്‍ഥികള്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അവതരിപ്പിച്ചു. ബാന്‍ഡ് ഡിസ്പ്ലേയുടെ അകമ്പടിയോടെ ആയിരുന്നു കലാകേളി അരങ്ങേറിയത്.
വിദ്യാഭ്യാസത്തില്‍ കലയുടെ പ്രാധാന്യം വിളിച്ചോതി തിരുവാതിര, മാര്‍ഗം കളി,
ഒപ്പന തുടങ്ങിയ കലാപരിപാടികള്‍ അവതരിപ്പിച്ചു. മത സൗഹാര്‍ദം ഊട്ടി ഉറപ്പിക്കുന്നതായിരുന്നു കലാകേളി. വേഷ ഭൂഷാദികളും പരിപാടിയെ വ്യത്യസ്ഥമാക്കി.
മുവാറ്റുപുഴ ഹോളി മാഗി പള്ളി അങ്കണത്തില്‍ ഇതോട് അനുബന്ധിച്ച് കരാട്ടേ, സ്കേറ്റിംഗ്, യോഗ എന്നീ ആയോധനകലകളും അവതരിപ്പിച്ചു. വിദ്യാര്‍ഥികളുടെ കലാ പ്രകടനം കാണാന്‍ നിരവധി പേര് എത്തിയിരുന്നു. 7 ന് ആരംഭിക്കുന്ന സി.ബി.എസ്.ഇ. കലോത്സവം സര്‍ഗധ്വനിയുടെ വിളംബരമായി കലാകേളി മാറി. നിര്‍മല പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. പോള്‍ ചുരത്തൊട്ടി, ഹെഡ്മിസ്ട്രസ് സി. ലിജിയ എഫ്.സി.സി., പി.ടി.എ. പ്രസിഡന്റ് അഡ്വ. സി.വി. ജോണി, എം.പി.ടി.എ. പ്രസിഡന്റ് മഞ്ജു സുലീപ്, കോഓര്‍ഡിനേറ്റര്‍മാരായ ജെയ്ബി കുരുവിത്തടം, ബൈജു എം.എസ്., ജിന്‍സി ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്കി.