അജ്മാന് കെഎംസിസി വടകര മണ്ഡലം കമ്മിറ്റി നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് ടീവി വിതരണം ചെയ്തു
വടകര :ക്ളാസുകള്‍ തുടങ്ങി മൂന്ന് മാസം ആയിട്ടും ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ ടാബോ , മൊബൈലോ ഇല്ലാത്ത ഒട്ടനവധി വിദ്യാര്‍ത്ഥികള്‍ ഇനിയും ഉണ്ട് എന്നത് മുഖ്യമന്ത്രിയും വിദ്യാഭ്യാസ വകുപ്പും ഗൗരവമായി കാണണമെന്ന് കെഎംസിസി വടകര മണ്ഡലം ജനറല്‍ സെക്രട്ടറി ഷംനാസ് കണ്ണൂക്കര ആവശ്യപ്പെട്ടു . അജ്മാന് കെഎംസിസി വടകര മണ്ഡലം കമ്മിറ്റി നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് വേണ്ടി ടീവീ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വടകര നഗരസഭാ പരിധിയിലും, ഒഞ്ചിയം, അഴിയൂര്‍, ഏറാമല, ചോറോട് പഞ്ചായത്തുകളിലെയും നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കാണ് ടീവി വിതരണം ചെയ്തത് .
അജ്മാന് കെഎംസിസി വടകര മണ്ഡലം സെക്രട്ടറി ഫിര്‍ദൗസ് ഒഞ്ചിയം, എം.എസ്.എഫ് വടകര മണ്ഡലം പ്രസിഡന്റ് കെകെ. സഫീര്‍, എം.എസ്.എഫ് വടകര മണ്ഡലം ജനറല്‍ സെക്രട്ടറി മുജീബ് ഒഞ്ചിയം, യൂത്ത് ലീഗ് വടകര മണ്ഡലം പ്രസിഡന്റ് സനീദ് എ വി, മുസ്ലിം ലീഗ് വടകര മുന്‍സിപ്പല്‍ സെക്രട്ടറി വി ഫൈസല്‍ , യൂത്ത് ലീഗ് വടകര മുന്‍സിപ്പല്‍ വൈസ് പ്രസിഡന്റ് മന്‍സൂര്‍ പികെ, അസീസ് മാസ്റ്റര്‍, ജാഫര്‍ കെറ്റികെ കണ്ണൂക്കര, എംസി അസൈനാര്‍ കോട്ടക്കടവ്, ഷഹീര്ചോമ്പാല, റംഷാദ് പി, എം കെ ഇസ്മായില്‍, പി പി ജാഫര്‍, ഷുഹൈബ് കുന്നത്ത്, ഷഫീഖ് വി വി, റാഷിദ് മാസ്റ്റര്‍, വി സി ഇഖ്ബാല്‍, മുഹമ്മദ് മിന്‍ഹാജ്, സി കെ അഷ്റഫ്, അബ്ദുല്‍ ഗനി, ഇസ്മായില്‍ മാസ്റ്റര്‍, മുനീര്‍ പനങ്ങോട് തുടങ്ങിയവര്‍ വിവിധ ശാഖകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ടീവി വിതരണം ചെയ്തു. അജ്മാന് കെഎംസിസി വടകര മണ്ഡലം പ്രസിഡന്റ് മുഹമ്മദലി അഴിയൂര്‍, ട്രഷറര്‍ ഷംനാസ് എ വി, നസറുദ്ധീന്‍ വടകര, ജാബിര്‍ കാര്‍ത്തികപ്പള്ളി, ആബിദ് അഴിയൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഷംനാസ് കണ്ണൂക്കര


