മൂവാറ്റുപുഴ: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം പ്രസംഗമത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പ്രഭാഷണ കലയിലെ പെണ്‍കരുത്ത് ആമിന സലീമിന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിനും എപ്ലസ്.
മൂവാറ്റുപുഴ സെന്റ് അഗസ്റ്റ്യന്‍സ് ഗേള്‍സ് സ്കൂളിലെ വിദ്യാര്‍ത്ഥിനിയായ ആമിന സലീം അധ്യാപക ദമ്പതിമാരായ മുളവൂര്‍ മരങ്ങാട്ട് സലീം-സുബൈദ ദമ്പതികളുടെ മകളാണ്. മൂവാറ്റുപുഴയില്‍ നടന്ന എറണാകുളം റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷവും മലയാളം പ്രസംഗത്തിന് ഈ കൊച്ചുമിടുക്കിക്കായിരുന്നു ഒന്നാം സ്ഥാനം. ഈവര്‍ഷം നടന്ന സംസ്ഥാന ശാസ്ത്രമേളയില്‍ പ്രസംഗത്തിന് ഒന്നാം സ്ഥാനം നേടി. കലയോടൊപ്പം പഠത്തത്തിലും കൊച്ചുമിടുക്കി കഴിവ് തെളിയിക്കുകയായിരുന്നു.