മുവാറ്റുപുഴ : എസ്എസ്എല്‍സി, പ്ലസ് ടു, സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് എംഎല്‍എ അവാര്‍ഡ് നല്കി ഈ വര്‍ഷവും ആദരിക്കുമെന്ന് ഡോ. മാത്യു കുഴല്നാടന് എംഎല്‍എ അറിയിച്ചു. എംഎല്‍എ മണ്ഡലത്തില്‍ നടപ്പിലാക്കുന്ന വിദ്യ സ്പര്‍ശം പദ്ധതി പ്രകാരമാണ് അവാര്‍ഡുകള്‍ നല്‍കുന്നത്.100 ശതമാനം വിജയം നേടിയ വിദ്യാലയങ്ങളെയും ബിരുദ, ബിരുദാനന്തര പരീക്ഷകളില്‍ റാങ്ക് നേടിയ പ്രതിഭകളെയും ചടങ്ങില്‍ ആദരിക്കും.
മുവാറ്റുപുഴ മണ്ഡലത്തിലെ സ്കൂളുകളില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ മുവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ സ്ഥിര താമസക്കാരും എന്നാല്‍ മണ്ഡലത്തിന് പുറമെയുള്ള സ്കൂളുകളില്‍ പഠിച്ചു ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും എംഎല്‍എ അവാര്‍ഡ് നല്‍കും.
ബിരുദ, ബിരുദാനന്തര പരീക്ഷകളില്‍ റാങ്ക് നേടിയവരും മണ്ഡലത്തിന് പുറമെയുള്ള സ്കൂളുകളില്‍ പഠിച്ചു ഉന്നത വിജയം നേടിയവരും എംഎല്‍എ ഓഫിസില്‍ അപേക്ഷ സമര്‍പ്പിക്കണം. മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് സഹിതം ജൂലൈ 3, വൈകിട്ട് 5 മണിക്ക് മുന്‍പായി 04852834444 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ എംഎല്‍എ ഓഫിസില്‍ നേരിട്ടോ സമര്‍പ്പിക്കണമെന്ന് മാത്യു കുഴല്നാടന് എംഎല്‍എ അറിയിച്ചു