എറണാകുളം: ജില്ലാ പഞ്ചായത്തിന്റെ ഒന്നാം വാര്‍ഷിക ആഘോഷം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് ഐഎഎസ് ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് പ്രീയദര്‍ശിനി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പ്രസിഡന്റ് ഉല്ലാസ് തോമസ് അദ്ധ്യക്ഷത വഹിക്കും. ചരിത്രം പിറന്ന വര്‍ഷം വാര്‍ഷീക റിപ്പോര്‍ട്ട് വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ്ജ് അവതരിപ്പിക്കും.
സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ആശ സനിൽ, എം.ജെ.ജോമി, കെ.ജി.ഡോണോ മാസ്റ്റർ എന്നിവർ സംസാരിക്കും. ജില്ലാ പഞ്ചായത്തംഗങ്ങളായ മനോജ് മൂത്തേടൻ, യേശുദാസ് പറപ്പിളളി, കെ.വി.രവീന്ദ്രൻ, സനിത റഹിം, റഷീദ സലിം, ഷാരോൺ പനക്കൽ പ്രവർത്തനങ്ങൾ വിലയിരുത്തി സംസാരിക്കും. എക്സി എഞ്ചിനീയർ ശ്രീലത പി.ആർ., ഡി.എം.ഒ ഡോ. ജയശ്രീ.വി. എന്നിവർ ആശംസകൾ നേരും. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ റാണിക്കുട്ടി ജോർജ്ജ് സ്വാഗതവും സെക്രട്ടറി ജോബി തോമസ് നന്ദിയും പറയും