കാക്കനാട് : കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്നതു സംബന്ധിച്ച് പോലീസ് സമര്‍പ്പിച്ച പട്ടികയില്‍നിന്ന് 30 പേരെ ഒഴിവാക്കി ജില്ലാ കളക്ടര്‍.എന്‍എസ്കെ ഉമേഷ്. പോലീസ് ചുമത്തിയത് ഗൗരവമുള്ള കേസുകളല്ലന്നും പണ്ട് ചെയ്ത കുറ്റത്തിന്റെ പേരില്‍ ഈ നിയമം പ്രയോഗിക്കാന്‍ കഴിയില്ലന്നും അടക്കമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കളക്ടറുടെ ഉത്തരവ്. ജില്ലയിലുള്ള 52 പേരെ കരുതല്‍ തടങ്കലില്‍ പാര്പ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഗുണ്ടാ പട്ടിക കളക്ടര്‍ക്ക് സമര്‍പ്പിച്ചത്. ഇതില്‍ ബാക്കിയുള്ളവരെ ജയിലിലടയ്ക്കാനും കളക്ടര്‍ അനുമതി നല്കി.
ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരുടെ പട്ടിക സൂക്ഷ്മമായി പരിശോധിച്ച ജില്ലാ ഭരണകൂടം ഇതില്‍ 22 പേരെ മാത്രം ജയിലിലടയ്ക്കാനും ബാക്കിയുള്ള 30 പേരെ ഒഴിവാക്കാനും ഉത്തരവിടുകയായിരുന്നു.
പട്ടികയിലുള്ള 30 പേരുടെ കേസ് സംബന്ധിച്ച ഫയലില്‍ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാന്‍ മാത്രമുള്ള കുറ്റങ്ങളില്ലെന്നും ചിലരുടേത് ഒരുപാട് പഴയ കേസാണെന്നും ഈ നിയമം പ്രയോഗിക്കുന്നതിനുള്ള സമയപരിധി കഴിഞ്ഞെന്നും കളക്ടര്‍ പോലീസിനെ അറിയിച്ചു. 2023 ജനുവരി മുതല്‍ കഴിഞ്ഞ മാസം വരെയുള്ള കാലയളവിലാണിത്.
കൊച്ചി സിറ്റി പോലീസ് 30 ഗുണ്ടകളുടെ പട്ടികയാണ് സമര്‍പ്പിച്ചത്. ഇതില്‍ ഏഴ് പേരെ മാത്രമാണ് അംഗീകരിച്ചത്. റൂറല്‍ പോലീസ് നല്കിയ 22 പേരുടെ പട്ടികയില്‍ 15 ചട്ടമ്പികളെ കരുതല്‍ തടങ്കലില്‍ െവക്കാന്‍ കളക്ടര്‍ അനുമതി നല്കി.
ഗുണ്ടകളെയും സാമൂഹിക വിരുദ്ധരെയും ക്രിമിനലുകളെയും അമര്‍ച്ച ചെയ്യുന്നതു ലക്ഷ്യമിട്ടാണ് 2007-ല്‍ കേരള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (കാപ്പാ ആക്ട്) സര്‍ക്കാര്‍ നടപ്പാക്കിയത്. മൂന്നു കേസില്‍ കൂടുതലുള്ളവരെ നിയമത്തിലെ സെക്ഷന്‍ മൂന്നുപ്രകാരം ഒരു വര്‍ഷത്തേക്കു കരുതല്‍ തടങ്കലില്‍ െവക്കുന്നതിന് ഉത്തരവിടാന്‍ ജില്ലാ കളക്ടര്‍ക്കാണ് അധികാരം. ഇതിനായി പോലീസ് മേധാവികളാണ് പട്ടിക സമര്‍പ്പിക്കേണ്ടത്. പട്ടിക പരിശോധിച്ച് കളക്ടറാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.ജില്ലയില്‍ 30 പേരെ കരുതല്‍ തടങ്കലില്‍ െവക്കണമെന്ന അപേക്ഷയാണ് കളക്ടര്‍ മടക്കിയത്


