ന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷികദിനത്തില്‍ ലോക്സഭയിലുണ്ടായ സുരക്ഷാവീഴ്ചയുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.ഒരു യുവതിയടക്കം നാലുപേരെയാണ് പിടികൂടിയത്. ഇവരെ പാര്‍ലമെന്റ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
പിടിയിലായവരില്‍ രണ്ടുപേര്‍ പാര്‍ലമെന്റിന് പുറത്ത് നിന്നാണ് പ്രതിഷേധിച്ചത്. തങ്ങള്‍ക്ക് ഒരു സംഘടനയുമായും ബന്ധമില്ലെന്നും ഏകാധിപത്യം അനുവദിക്കില്ലെന്നും പോലീസ് കസ്റ്റഡിയിലുള്ള നീലം മാധ്യമങ്ങളോടു പറഞ്ഞു.
നീലം ഹരിയാന സ്വദേശിനിയാണ്. നീലത്തിനൊപ്പം പാര്‍ലമെന്റിന് പുറത്തുനിന്ന് പ്രതിഷേധിച്ച അമോല്‍ മഹാരാഷ്ട്ര സ്വദേശിയാണ്. അതേസമയം, തൊഴിലില്ലായ്മയ്ക്കെതിരെ നടന്ന പ്രതിഷേധമാണെന്ന് നടന്നതെന്ന് കസ്റ്റിഡിയിലുള്ള നീലം പറഞ്ഞു.
ബിജെപി എംപി പ്രതാപ് സിംഹ നല്കിയ പാസിലാണ് രണ്ടുപേര്‍ പാര്‍ലമെന്റിന് അകത്ത് പ്രവേശിച്ചത്. സന്ദര്‍ശക ഗാലറിയില്‍ ഇരുന്ന ഇവര്‍ ചാടുകയായിരുന്നു.