ന്യൂഡല്‍ഹി: ആദായനികുതി കേസില്‍ കോണ്‍ഗ്രസിന് ഡല്‍ഹി ഹൈക്കോടതിയില്‍ തിരിച്ചടി. 105 കോടിയുടെ ആദായനികുതി കുടിശിക അടയ്ക്കണമെന്ന അപ്പലേറ്റ് ട്രിബ്യൂണലിന്റെ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നല്കിയ ഹർജി ഡല്‍ഹി ഹൈക്കോടതി തള്ളി.
ജസ്റ്റീസുമാരായ യശ്വന്ത് വര്‍മ്മ, പുരുഷൈന്ദ്രകുമാര്‍ കൗരവ് എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ചിന്റേതാണ് നടപടി. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച ആദായനികുതി വകുപ്പിന്റെ നടപടി സ്റ്റേ ചെയ്യണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം.

