ഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരേയുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. അടിയന്തരമായി വാദം കേള്‍ക്കണമെന്ന് ഹര്‍ജിക്കാരായ മുസ്ലിം ലീഗും ഡിവൈഎഫെഎയും കോടതിയോട് അപേക്ഷിക്കും.
ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന് മുന്നിലാകും ആവശ്യമുയര്‍ത്തുക. രാവിലെ പത്തരയ്ക്ക് സുപ്രീം കോടതിയില്‍ വിഷയം ഉന്നയിക്കുന്നതിനുള്ള അപേക്ഷ ഡിവൈഎഫ്ഐയും ലീഗും ഇതിനകം നല്‍കിയിട്ടുണ്ട്.