ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കേസിലെ സുപ്രീംകോടതി വിധിക്ക് പിന്നാലെ ബിജെപിക്കെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.ബിജെപി ക്രിമിനലുകളുടെ രക്ഷാധികാരിയാണെന്ന് വ്യക്തമായെന്ന് രാഹുല്‍ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.ബിജെപി സര്‍ക്കാരിന്റെ അഹന്തയ്ക്കെതിരായ നീതിയുടെ വിജയമാണ് ബില്‍ക്കിസ് ബാനുവിന് ലഭിച്ചത്.
തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാന്‍ നീതിയെ കൊന്നുകളയുന്നത് ജനാധിപത്യ സംവിധാനത്തിന് ഭീഷണിയാണ്.ആരാണ് ക്രിമിനലുകളുടെ രക്ഷാധികാരിയെന്ന് ഇന്നത്തെ സുപ്രീംകോടതി വിധിയിലൂടെ ഒരിയ്ക്കല്‍ കൂടി രാജ്യത്തിന് ബോധ്യമായെന്നും രാഹുല്‍ പ്രതികരിച്ചു.


