ഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ആശയത്തിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ സമിതി രൂപീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലാണ് സമിതി. പാനലിലെ അംഗങ്ങളെക്കുറിച്ചുള്ള വിജ്ഞാപനം പിന്നീട് പുറപ്പെടുവിക്കും.
സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ നടക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ കേന്ദ്രം ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ബില്‍ അവതരിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ അഭ്യൂഹങ്ങള്‍ക്കിടെയാണ് കേന്ദ്രത്തിന്റെ നിര്‍ണായക നീക്കം. രാജ്യത്തുടനീളം ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുകയെന്നതാണ് ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയം. ഇത് നിലവില്‍ വന്നാല്‍ ലോക്സഭയിലേക്കും ഇന്ത്യയിലുടനീളമുള്ള എല്ലാ സംസ്ഥാന അസംബ്ലികളിലേക്കുമുള്ള തിരഞ്ഞെടുപ്പുകള്‍ ഒരേസമയം നടക്കും.
സെപ്തംബർ 18 മുതൽ 22 വരെ നടക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്, ഏകീകൃത സിവിൽ കോഡ്, വനിതാ സംവരണം എന്നിവ സംബന്ധിച്ച ബില്ലുകൾ കേന്ദ്രം അവതരിപ്പിക്കുo.
‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്നത് ലോക്സഭാ തിരഞ്ഞെടുപ്പും വിവിധ സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പും ഒരേസമയം നടത്താനുള്ള ആശയത്തെ സൂചിപ്പിക്കുന്നതാണ്. ഈ ആശയം മുമ്പ് പലതവണ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. തുടർന്ന് ഇന്ത്യൻ ലോ കമ്മീഷൻ വിഷയം പഠന വിധേയമാക്കിയിരുന്നു.
നിലവിൽ, ലോക്സഭയിലെയും സംസ്ഥാന അസംബ്ലികളിയിലെയും തിരഞ്ഞെടുപ്പ് സാധാരണയായി അതത് കാലാവധിയുടെ അവസാനത്തിലാണ് നടക്കുന്നത്. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തിന് കീഴിൽ, ലോക്സഭയിലേക്കും എല്ലാ സംസ്ഥാന നിയമസഭകളിലേക്കും ഒറ്റ ഘട്ടത്തിൽ തിരഞ്ഞെടുപ്പുകൾ നടക്കും. വോട്ടിംഗും ഒരു ദിവസം തന്നെ നടക്കും.


