മുവാറ്റുപുഴയാറില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. നെച്ചൂര്‍ പെരുമ്പിള്ളില്‍ വിജയന്റെയും മനോമണിയുടെയും മകന് വൈഷ്ണവ് വിജയന് (15) ആണ് മരിച്ചത്. മുളന്തുരുത്തി ടെക്നിക്കല്‍ ഹൈസ്കൂളില്‍ ഈ വര്‍ഷം പത്താം ക്ലാസ് പരീക്ഷ എഴുതിയിരിക്കുന്നുന്ന വിദ്യാര്‍ത്ഥിയായിരുന്നു. ഞാറാഴ്ച വൈകിട്ട് 5 നാണ് നെച്ചൂര്‍ പാലത്തിന് സമീപമാണ് അപകടം സംഭവിച്ചത്.
നീന്തലില്‍ വിദഗ്ദനായ വൈഷ്ണവ് കൂട്ടുകാരുമൊത്ത് പുഴയുടെ കുറുകെ നീന്തിയപ്പോള്‍ ചുഴിയില്‍ പെടുകയായിരുന്നു എന്നാണ് കരുതുന്നത്. കൂട്ടുകാര്‍ ഇക്കരെ എത്തിയിട്ടും വൈഷ്ണവിനെ കാണാതായതിനെത്തുടര്‍ന്ന് അക്കരയ്ക്ക് നീന്തി കയറി എന്നാണ് കരുതിയത്. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പുഴയില്‍ മുങ്ങിയതായി മനസ്സിലാക്കിയത്. തുടര്‍ന്ന് പിറവത്ത് നിന്നും എത്തിയ അഗ്നിശമന സേനയും,സ്കൂബാ ടീമും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചലിലാണ് രാത്രി 7.30 ഓടെ പാലത്തിന് സമീപത്ത് നിന്നുതന്നെ മൃതദേഹം കണ്ടെത്തിയത്. പിറവം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം നാളെ ( 1/6/20 ) 2 ന് വീട്ടുവളപ്പില്‍ സംസ്കരിക്കും.


