മണ്ണാര്‍ക്കാട് :മകുളത്തില് കുളിക്കാനിറങ്ങിയ സഹോദരിമാര്‍ മുങ്ങി മരിച്ചു കോട്ടോപാടത്ത് കുളത്തില്‍ കുളിക്കാനിറങ്ങിയ സഹോദരിമാര്‍ മുങ്ങി മരിച്ചു. ഭീമനാട് സ്വദേശികളായ റമീഷ (23), റിന്‍ഷി(18), നാഷിദ (26) എന്നിവരാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട വിവരം നാട്ടുകാര്‍ അറിഞ്ഞയുടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി. അഗ്നിരക്ഷാസേന എത്തുമ്പോഴേക്കും ഇവരെ കുളത്തില്‍ നിന്നും പുറത്തെടുത്തിരുന്നു.ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൂന്ന് സഹോദരിയും അവരുടെ അച്ഛനുമായാണ് ഉച്ചയോടെ കുളത്തിലേക്ക് എത്തിയത്.

