കോഴിക്കോട്: മാതൃഭൂമി ഡയറക്ടര്‍ ബോര്‍ഡ് അംഗവും മുന്‍മന്ത്രിയും മാതൃഭൂമി മാനേജിങ്ങ് ഡയറക്ടറുമായിരുന്ന അന്തരിച്ച എം പി വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷ വീരേന്ദ്രകുമാര്‍ അന്തരിച്ചു. 82 വയസായിരുന്നു. വാര്‍ദ്ധ്യക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മഹാരാഷ്ട്രയില്‍ ബെല്‍ഗാമിലെ ബാബുറാവ് ഗുണ്ടപ്പ ലേംഗഡെയുടെയും ബ്രാഹ്മിലയുടെയും മകളാണ് ഉഷാദേവി.
1958 ലാണ് വീരേന്ദ്രകുമാറിനെ വിവാഹം ചെയ്യുന്നത്. പതിനാലാം വയസ്സില്‍ വിവാഹ നിശ്ചയവും പതിനെട്ടാം വയസ്സില്‍ വിവാഹവും നടന്നു. അതിനുശേഷം വീരേന്ദ്രകുമാറിന്റെ ജീവിതത്തിലുടനീളം ഉഷ കൂടെയുണ്ടായിരുന്നു. ലോകം മുഴുവന്‍ സഞ്ചരിച്ച വീരേന്ദ്രകുമാറിന്റെ യാത്രകളിലെല്ലാം അവരും ഒപ്പമുണ്ടായിരുന്നു. മക്കള്‍: എം വി ശ്രേയാംസ് കുമാര്‍ (മാനേജിങ്ങ് ഡയറക്ടര്‍ മാതൃഭൂമി), എം വി ആശ, എം വി നിഷ, എം വി ജയലക്ഷ്മി. മരുമക്കള്‍: എം ഡി ചന്ദ്രനാഥ്, കവിത ശ്രേയാംസ് കുമാര്‍, ദീപക് ബാലകൃഷ്ണന് (ബെംഗളൂരൂ)


