തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. തിരുവനന്തപുരം കിളിമാനൂര്‍ പാപ്പാലയില്‍ കൊവിഡ് ബാധിച്ചയാള്‍ മരിച്ചു. 58 വയസുകാരനായ വിജയകുമാര്‍ ആണ് മരിച്ചത്. പ്രമേഹമടക്കം മറ്റസുഖങ്ങളുണ്ടായിരുന്ന വിജയകുമാര്‍ കിടപ്പ് രോഗിയായിരുന്നു.
സംസ്ഥാനത്ത് 267 പേരാണ് ഇത് വരെ കൊവിഡ് ബാധിച്ച് മരിച്ചതെന്നാണ് സര്‍ക്കാര്‍ കണക്ക്. തിരുവനന്തപുരത്ത് നിന്നാണ് എറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 81 പേര് ഇത് വരെ ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 22676 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.


