കോവിഡ് ബാധിച്ച് ഇടുക്കി സ്വദേശി മരിച്ചു. ഇടുക്കി മാമാട്ടിക്കാനം ചന്ദനപ്പുരയിടത്തില് സി.വി. വിജയന് ആണ് മരിച്ചത്. 61 വയസായിരുന്നു. കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം അര്‍ബുദ രോഗിയായിരുന്നു. ലേക് ഷോര്‍ ആശുപത്രിയില്‍ കാന്‍സര്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് കോവിഡ് ബാധിച്ചതിനാല്‍ കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു മരണം.

