മാവേലിക്കരയില്‍ ബിഎസ്എന്‍എല്‍ മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് തൂങ്ങി മരിച്ചു. മാവേലിക്കര സ്വദേശി ഗണപതി എന്ന ശ്യാം ആണ് മരിച്ചത്. യുവാവിനെ താഴെയിറക്കാന്‍ പൊലീസും ഫയര്‍ഫോഴ്സും ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. മദ്യപിച്ച് വഴക്കുണ്ടാക്കിയതിന് ഭാര്യ പരാതി നല്‍കിയതാണ് പ്രകോപനം.
ഉച്ചയ്ക്ക് 2.45നാണ് ശ്യാംകുമാര്‍ പൊലീസ് സ്റ്റേഷന് എതിര് വശത്തുള്ള ബിഎസ്എന്‍എല്‍ ഓഫിസ് കെട്ടിടത്തിന്റെ ടെറസിലെ ടവറിനു മുകളില്‍ കയറിയത്. ലുങ്കി ടവറില്‍ കെട്ടിയാണ് തൂങ്ങിയത്.


